ന്യൂഡല്‍ഹി: 130 -ാമത് ഡ്യൂറാണ്ട് കപ്പ് ഫുട്ബോള്‍ സെപ്റ്റംബര്‍ 05 മുതല്‍ ഒക്ടോബര്‍ 03 വരെ കൊല്‍ക്കത്തയില്‍ നടക്കും. നാല് ആഴ്ച നീളുന്ന ഇന്ത്യന്‍ ആര്‍മി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് കൊല്‍ക്കത്തയിലും പരിസരത്തും വിവിധ വേദികളിലായി നടക്കും. സേനകളില്‍ നിന്നുള്ള നാല് ടീമുകള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള 16 ടീമുകള്‍ പങ്കെടുക്കും.
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന മോര്‍ട്ടിമര്‍ ഡൂറണ്ട് 1888 ലാണ് ഈ മല്‍സരം ആരംഭിച്ചത്. സിംല ആയിരുന്നു വേദി. 1940 ല്‍ ഇതിന്റെ വേദി ന്യൂഡല്‍ഹിയിലേക്ക് മാറ്റി.
സ്വാതന്ത്ര്യം കിട്ടീയതിനു ശേഷം മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും 16 തവണ വീതം ഈ കപ്പ് നേടിയിട്ടുണ്ട്.
ആദ്യമായി കപ്പ് നേടിയ കേരള ടിം 1997 ല്‍ എഫ്.സി കൊച്ചിന് ആയിരുന്നു. 1998 ലും 2002 ലും മുംബൈ യില്‍ നിന്നുള്ള മഹീന്ദ്ര യുണൈറ്റഡ് ഈ കിരീടം നേടി. 1999 ലും 2003 ലും ഗോവ നേടി. നിലവില്‍ കേരളത്തില്‍ നിന്നുള്ള ഗോകുലം കേരളയാണ് ജേതാക്കള്‍.