തിരുവനന്തപുരം: കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് ഹയർ സെക്കൻഡറി മാർക്ക് കൂടി പരിഗണിക്കുന്ന മുൻ വർഷത്തെ മാനദണ്ഡങ്ങൾ തുടരാൻ സംസ്ഥാന സർക്കാർ തീരുമാനം.
സിബിഎസ്ഇ, ഐസിഎസ്ഇ ബോർഡുകളും പരീക്ഷഫലം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു അറിയിച്ചു. ഹയർ സെക്കൻഡറി മാർക്ക് ചേർക്കുന്നത് ഒഴിവാക്കാൻ നേരത്തെ ആലോചന ഉണ്ടായിരുന്നു.