അബുദാബി: യുഎഇയില്‍ 1,260 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ നാല് പേര് വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 1992 ആയി ഉയര്‍ന്നു. ചികിത്സയിലായിരുന്ന 1,404 പേര് രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 6,75,566 ആയി ഉയര്‍ന്നു.
അതേസമയം, പുതിയതായി നടത്തിയ 3,21,439 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,98,166 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 20,608 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.