മസ്കത്ത്: ഒമാനില്‍ 224 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ ആറ് പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 3974 ആയി ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെ 2,99,642 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 2,87,244 പേര് ഇതിനോടകം തന്നെ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് 96 ശതമാനമായി ഉയര്‍ന്നു. നിലവില്‍ 281 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 124 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.