ദുബൈ: കേരള മുന്‍ കേരള ടെന്നിസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തന്വി ഭട്ട് (21) ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ദുബൈ ഹെരിയറ്റ്-വാട്ട് ആന്‍ഡ് മിഡ്ല്‍സെക്സ് കോളജിലെ സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു.
2012ല്‍ ദോഹയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍ സീരിസില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയിരുന്നു. നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളിലും സ്വര്‍ണം നേടിയിട്ടുണ്ട്. എന്നാല്‍ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് രണ്ട് തവണ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. നട്ടെല്ലിനും പരിക്കേറ്റതോടെയാണ് ടെന്നിസില്‍ നിന്ന് പിന്മാറിയത്. ഡോ. സഞ്ജയ് ഭട്ടിന്റെയും ലൈലാന്റെയും മകളാണ്. സഹോദരന് ആദിത്യ.