ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ കാറുകള്‍ അജ്ഞാത സംഘം കത്തിച്ചു. ബിജെപി എംഎല്‍എയായ സതീഷ് റെഡ്ഡിയുടെ ബൊമ്മനഹള്ളിയിലെ വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളാണ് കത്തിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. അജ്ഞാതസംഘം കാറിന് തീയിടുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ചു. എന്നാല്‍ ഇവരുടെ മുഖം വ്യക്തമല്ല. അതേസമയം, സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് എംഎല്‍എയുടെ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
















