ന്യൂഡൽഹി: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡൽ കേരള പൊലീസിലെ 9 പേർക്ക്.ഉത്ര കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഹരിശങ്കർ, ഡിവൈഎസ്പി എ അശോകൻ, മലപ്പുറം എസ്പി സുജിത്ത് ദാസ് ഉൾപ്പെടെ ഒമ്പത് പേരാണ് കേരള പൊലീസിൽ നിന്ന് മെഡലിന് അർഹരായത്. എൻഐഎയിൽ നിന്നും അഞ്ചും, സിബിഐയിൽ നിന്ന് 13 പേരും മെഡൽ നേടി.
28 വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 152 പൊലീസുകാർക്കാണ് മെഡലിന് അര്‍ഹരായത്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേർ പട്ടികയിൽ ഇടം പിടിച്ചത്.കേന്ദ്രഭരണപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ഒരോ ഉദ്യോഗസ്ഥര്‍ വീതവും പട്ടികയിൽ ഇടം നേടി.കുറ്റാന്വേഷണ വൈദഗ്ധ്യത്തിലെ നിലവാരം ഉയർത്തുക, പോലീസ് ഉദ്യോഗസ്ഥരിലെ അത്തരം കഴിവുകൾ അംഗീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി 2018ലാണ് ഈ മെഡൽ ഏർപ്പെടുത്തിയത്.
















