ന്യൂഡൽഹി: സമൂഹമാധ്യമമായ ട്വിറ്റർ പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും പൂട്ടിയതായി കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും ട്വിറ്റർ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെയാണ് നടപടി.ഫേസ്ബുക്കിലൂടെയാണ് പാർട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം പാര്‍ട്ടി ജന.സെക്രട്ടറി കെ സി വേണുഗോപാൽ, നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, അജയ് മക്കൻ, സുഷ്മിത ദേവ്, മാണിക്കം ടാഗോര്‍ എന്നിവരുടെ അക്കൗണ്ടിനും ട്വിറ്റര്‍ പൂട്ടിട്ടു. എത്ര ദിവസത്തേക്കാണ് നടപടിയെന്ന് വിശദീകരിച്ചിട്ടില്ല. അഞ്ച് ദിവസമായിട്ടും രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിനുള്ള ലോക്ക് തുടരുകയാണ്.
















