ഷിംല: ഹിമാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു മരണം. പത്ത് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹിമാചലിലെ കിന്നൗറില്‍ ദേശീയപാതയിലാണ് സംഭവം. നിരവധി വാഹനങ്ങളും ആളുകളും മണ്ണിനടിയില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഷിംലയിലേക്ക് പോകുകയായിരുന്ന ബസില്‍ നാല്‍പ്പതോളം ആളുകള്‍ ഉള്ളതായും വിവരമുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും ദേശീയ ദുരന്ത നിവാരണ സേനയേയും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ പറഞ്ഞു.സംഭവത്തില്‍ രക്ഷപെടുത്തിയവരെ സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, ഹിമാചല്‍ മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചര്‍ച്ചനടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
















