ന്യൂ ഡല്‍ഹി: ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എട്ട് എംഎല്‍.എമാര്‍ എന്നിവര്‍ കുറ്റവിമുക്തരായി. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി പ്രത്യേക കോടതി ഇവരെ കുറ്റവിമുക്തരാക്കി ഉത്തരവിട്ടത്.
അതേസമയം, 2018 ലാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് തന്നെ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് ചീഫ് സെക്രട്ടറിയായിരുന്ന അന്‍ഷു പ്രകാശ് പൊലീസിന് പരാതി നല്‍കിയത്.
















