ഷിംല: ഹിമാചൽപ്രദേശിൽ വൻ മണ്ണിടിച്ചിൽ. കിന്നൗര്‍ ജില്ലയില്‍ ദേശീയ പാതയിലാണ് സംഭവം. നിരവധി വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്.161 പേരെ രക്ഷപെടുത്തി. ഐടിബിപിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ദേശീയ ദുരന്ത നിവാരണ സേനയേയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ജയ്‌റാം താക്കൂർ പറഞ്ഞു.സംഭവത്തിൽ രക്ഷപെടുത്തിയവരെ സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
















