സോനിപ്പത്ത്: ഹരിയാനയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം വിഷം നൽകി കൊലപ്പെടുത്തി.ഹരിയാനയിലെ സോനിപ്പത്തിലെ ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. 14ഉം 16ഉം വയസ്സായ സഹോദരിമാരാണ് അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടത്.സംഭവത്തിൽ പ്രതികളായ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടികളുടെ അമ്മയെ ബന്ദിയാക്കിയായിരുന്നു ബലാത്സംഗംചെയ്തത്. കീടനാശിനി നൽകി കൊലപ്പെടുതിയതിന് ശേഷം പാമ്പു കടിച്ചാണ് പെൺകുട്ടികൾ മരിച്ചതെന്ന് പൊലീസിനോട് പറയാൻ പ്രതികൾ അമ്മയോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പെൺകുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.ആശുപത്രി അധികൃതർക്ക് സംശയം തോന്നിയാണ് സംഭവം പൊലീസിനെ അറിയിച്ചത്.ഇതോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗികാതിക്രമവും വിഷബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.