വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബൽ വുമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നിരാലംബരായ തീരദേശ മേഖലയിലെ സ്ത്രീകൾക്കു വേണ്ടി ഡബ്ല്യൂ എം സി ഗ്ലോബൽ വുമന്‍സ് ഫോറം സ്വയം തൊഴില്‍ പരിശീലനം സംഘടിപ്പിക്കുന്നു.സ്വയം തൊഴില്‍ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം ആഗസ്റ്റ് 6, വെള്ളിയാഴ്ച വൈകുന്നേരം ബഹുമാനപ്പെട്ട കേരള ഗതാഗത വകുപ്പ് മന്ത്രി അഡ്വ .ആൻ്റണി രാജു നിർവഹിച്ചു . തീരദേശമേഖലയിലെ സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകി ഒരു സ്ഥിരവരുമാനം ഉണ്ടാക്കുവാൻ തക്ക വണ്ണം അവരെ പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആണ് വേൾഡ് മലയാളി കൌൺസിൽ വുമൻസ് ഫോറം ഈ പദ്ധതിയുമായി മുന്നോട്ടു വന്നത് .
പ്രാഥമിക ഘട്ടത്തിൽ 40 സ്ത്രീകൾക്ക് തയ്യൽ പരിശീലനവും അതിനാവശ്യമായ സാമഗ്രികളും ഈ പദ്ധതിയിലൂടെ ലഭ്യമാക്കും . പൂന്തുറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചെറുരശ്മി സെന്ററുമായി സംയോജിതമായിട്ടാണ് ഈ പരിശീലനപരിപാടി സംഘടിപ്പിച്ചിരിക്കുന്നത് . ചെറുരശ്മി സെന്ററിന്റെ ഡയറക്ടർ ആയ സി .മേഴ്സി മാത്യു ആണ് പരിശീലനപരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
നിരാലംബരായ തീരദേശ മേഖലയിലെ സ്ത്രീകൾക്കു വേണ്ടിയുള്ള ഈ പദ്ധതി ഏറെ പ്രതീക്ഷയുളവാക്കുന്നതും അഭിനന്ദനീയവുമാണെന്നും ഇത്തരത്തിലുള്ള പദ്ധതികൾക്കു എന്നും സർക്കാരിന്റെ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകുമെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ .ആൻ്റണി രാജു അറിയിച്ചു.
വേൾഡ് മലയാളി കൌൺസിൽ വുമൻസ് ഫോറം ഗ്ലോബൽ ചെയർപേഴ്സൺ ശ്രീമതി മേഴ്സി തടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ചെയര്മാന് ഡോ.പി.എ.ഇബ്രാഹിം ഹാജി, പ്രസിഡന്റ് ശ്രീ. ഗോപാലപിള്ള ,ഗ്ലോബൽ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. വിജയലക്ഷ്മി, ജനറല്‍ സെക്രട്ടറി ശ്രീ.ഗ്രിഗറി മേടയില്‍ , ട്രഷറര്‍ ശ്രീ. തോമസ് അറമ്പാന്‍കുടി , ഗ്ലോബൽ വൈസ് പ്രസിഡന്റ് /അഡ്മിൻ ശ്രീ.ജോണ്‍ മത്തായി തുടങ്ങിയവർ പങ്കെടുത്തു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സൂം പ്ലാറ്റഫോമിലൂടെ നടന്ന പരിപാടിയുടെ ഏകോപനം നിർവഹിച്ചത് ശ്രീ.സാം ഡേവിഡ് മാത്യു, ശ്രീ റോണാ തോമസ്, ശ്രീ. ജോളി തടത്തിൽ എന്നിവർ ചേർന്നാണ് . പ്രസ്തുത പരിപാടിയിൽ പൂന്തുറ ചെറുരശ്മി സെന്ററിലെയും ശ്രീമതി. മാലിനി നായരുടെ നേതൃത്വത്തിലുള്ള സൗപർണിക ഡാൻസ് അക്കാദമിയിലെയും അംഗങ്ങൾ കലാപരിപാടികളും അവതരിപ്പിച്ചു.
ശ്രീമതി അപർണ ശോഭ സ്വാഗതപ്രസംഗവും , ശ്രീമതി റിയ തടത്തിൽ അവതരണവും, ശ്രീ.ശശി.നായർ നന്ദി പ്രകാശനവും നിർവഹിച്ച പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വേൾഡ് മലയാളി കൗൺസിലിന്റെ പ്രൊവിൻസ് പ്രതിനിധികളും(വുമൻ ഒൺലി പ്രൊവിൻസ്- ന്യൂജേഴ്സി,വുമൻസ് ഫോറം-ന്യൂയോർക്ക് ,ഒമാൻ പ്രൊവിൻസ് , ദുബായ് പ്രൊവിൻസ്, ഫ്ലോറിഡ പ്രൊവിൻസ്, ഉം അൽ ഖുവൈൻ പ്രൊവിൻസ് , ബഹ്റൈൻ പ്രൊവിൻസ് ) കൂടാതെ പരിപാടിക്ക് ആവശ്യമായ സ്പോൺസർഷിപ്പ് നൽകിയവരും പങ്കെടുത്തു.