ഹൈദരാബാദ്: ഹൈദരാബാദില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 18കാരന് ദാരുണാന്ത്യം . മാതാപിതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ധൂല്പേട്ടിലാണ് സംഭവം. അനധികൃതമായി ഗ്യാസ് സിലിണ്ടര്‍ നിറച്ചു നല്കുന്ന സ്ഥലത്താണ് അപകടം നടന്നത്.
സിലിണ്ടര്‍ നിറയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
















