കുവൈത്ത്സിറ്റി: കുവൈത്തിലേക്ക് വരാന്‍ 18-വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്സിനേഷന് ആവശ്യമില്ലന്ന് ഇന്ത്യന്‍ എംബസി. ഇന്ന് കുവൈത്ത് ആരേഗ്യമന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ: മുസ്ഥഫാ റെഡയുമായി ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് നടത്തിയ കുടിക്കാഴ്ചയ്ക്ക് ശേഷം എംബസി ഇറക്കിയ പത്രക്കുറിപ്പിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ത്യന്‍ പൗരന്മാര് അപ്ലോഡ് ചെയ്യുന്ന വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കിയിട്ടുണ്ടെന്നും ക്യുആര്‍ കോഡ് സ്കാനിംഗുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളും തടസ്സങ്ങളുമുണ്ടായാല് ഉടന്‍ തന്നെ അത് പരിഹരിക്കുമെന്നും അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
കുവൈറ്റിലുള്ള ഇന്ത്യക്കാര്‍ക്ക് വാക്സിനേഷന് വേഗത്തില്‍ കൊടുക്കുന്നതിനും, കുവൈറ്റ് റെസിഡന്‍സിയുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് നേരത്തെ മടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കല്‍, ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് എത്തുന്നതിനുള്ള സൗകര്യം ഒരുക്കുക, ഇന്ത്യയില്‍ നിന്ന്ആരേഗ്യരംഗത്ത്, പ്രത്യേകിച്ച് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതും കൂടാതെ, ആരോഗ്യപരിപാലന രംഗം കൂടുതല്‍ മെച്ചപ്പെടുത്താമെന്നത് അടക്കമുള്ള വിഷയങ്ങളാണ് ഇരുവരും ചര്‍ച്ച നടത്തിയത്.