ന്യൂ ഡല്‍ഹി: സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മറച്ചുവെച്ചതിന് ഒമ്പത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിഴയിട്ട് സുപ്രീംകോടതി. ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബിജെപി, കോണ്‍ഗ്രസ്, സിപിഎം സിപിഐ ആര്‍ജെഡി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്കാണ് പിഴ. ബിജെപി, കോണ്‍ഗ്രസ്, ആര്‍ജെഡി, സിപിഐ പാര്‍ട്ടികള്‍ക്ക് ഒരു ലക്ഷം രൂപയാണ് പിഴ. സിപിഎം, എന്‍സിപി എന്നിവര്‍ക്ക് അഞ്ച് ലക്ഷം രൂപയും കോടതി പിഴ ചുമത്തി.
















