വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ പൊലീസുകാര്‍ കൊലപ്പെടുത്തി. കുർണൂലിലെ പ്രാദേശിക ചാനലിലെ റിപ്പോര്‍ട്ടര്‍ ചെന്നകേശവലുവാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം. ചെന്നകേശവലുവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഞായറാഴ്ച കൊല്ലപ്പെട്ട ചെന്നകേശവലുവിന്റെ മൃതദേഹം ഇന്ന് പുലര്‍ച്ചയോടെ കണ്ടെത്തുകയായിരുന്നു .. പൊലീസിന്റെ മാഫിയ ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൊലപാതകം നടത്തിയത്.അതേസമയം ആന്ധ്രപ്രദേശ് വർക്കിങ് ജേർണലിസ്റ്റ് യൂണിയൻ പ്രതിഷേധിച്ചു. കോൺസ്റ്റബിളിനേയും സഹോദരനേയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.