കൊച്ചി: രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് പ്രതിസന്ധി അതിജീവിക്കാന്‍ വ്യത്യസ്തമായൊരു ആശയവുമായി ദേശീയ സന്നദ്ധ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍ (എന്‍ സി ഡി സി ) ക്വിറ്റ് ഇന്ത്യ കൊറോണ ‘ എന്ന പേരില്‍ രാജ്യാന്തര ക്യാമ്പയിന് നടത്തിയിരുന്നു. ക്യാമ്പയിനില്‍ പങ്കെടുത്തവരില്‍ നിന്ന് വിജയികളെ പ്രഖ്യാപിച്ചിരിക്കുകയാണ് സംഘടന .
വിജയികളായവര്‍ ഡോ :സരോജ് ദീപകുമാര്‍ കന്തരിയ ഗുജറാത്ത് ,(ഒന്നാം സമ്മാനം ), രാജേഷ് എസ് പര്‍ദേശി മഹാരാഷ്ട്ര (രണ്ടാം സമ്മാനം ), നികിത ദേഷ്പാണ്ടെ സൂര്യവന്‍ഷി മധ്യപ്രദേശ് (മൂന്നാം സമ്മാനം ). തിരഞ്ഞെടുത്ത ആറ് പേര്‍ക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചു. വിജയികള്‍ക്ക് ക്യാഷ് പ്രൈസുകള്‍ NCDC വരും ദിനങ്ങളില്‍ കൈമാറും.
വ്യക്തികള്‍ സ്വയം എടുക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍, അവരുടെ കുടുംബാംഗളുടെ സുരക്ഷക്കായി ചെയ്യേണ്ട മുന്‍കരുതലുകള്‍, അവരുടെ തൊഴില്‍ ഇടങ്ങളില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എന്നീ മൂന്നു തലങ്ങളില്‍ കോവിഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനായി വെബ്സൈറ്റിലൂടെ ‘ക്വിറ്റ് ഇന്ത്യ കൊറോണ ‘ ക്യാമ്പയിന്‍നടത്തിയത്. ഒപ്പം കോവിഡ് വ്യാപനം തടയുന്നതിനായി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിവര ശേഖരണവും പദ്ധതി ലക്ഷ്യമിട്ടിരുന്നു.കോവിഡ് സുരക്ഷാ അവബോധം വ്യക്തികളിലും, സമൂഹത്തിലും ദൃഢമാക്കാന്‍ ക്യാമ്പയിന് കൊണ്ട് സാധ്യമായെന്ന് എന്‍ സി ഡി സി മാസ്റ്റര്‍ ട്രെയിനര്‍ ബാബ അലക്സാണ്ടര്‍ പറഞ്ഞു.ക്യാമ്പയിന് തുടക്കത്തില്‍ത്തന്നെ മികച്ച പ്രതികരണമാണ് ജനങ്ങളില്‍നിന്നും ലഭിച്ചതെന്ന് ക്യാമ്പയിന് ചീഫ് കോര്‍ഡിനേറ്റര്‍ ഡോ. ശ്രുതി ഗണേഷും പറഞ്ഞു.
വിജയികളുടെ വിശദമായ വിവരങ്ങള്‍ NCDC വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് ലിങ്ക് സന്ദര്‍ശിക്കുക: https://ncdconline.org