ന്യൂഡൽഹി; പെഗാസസ് ഫോണ്‍ നിരീക്ഷണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പെഗാസസ് ചാരവൃത്തിയിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഒമ്പത് ഹര്‍ജികളാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. മുതി൪ന്ന മാധ്യമപ്രവ൪ത്തകരായ എൻ.റാം, ശശികുമാ൪, ചാരവൃത്തിക്ക് ഇരയായ മാധ്യമപ്രവ൪ത്തക൪, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, സി.പി.എം രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ് എന്നിവരാണ് ഹര്‍ജി നൽകിയിരിക്കുന്നത്.
അതേസമയം പെഗസിസ് ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്ര സർക്കാർ ഇന്ന് സുപ്രീംകോടതിയെ നിലപാട് അറിയിക്കും. പുറത്തുവന്ന മാധ്യമ വെളിപ്പെടുത്തലുകൾക്ക് അപ്പുറത്ത് എന്ത് തെളിവാണ് ഈ കേസിൽ ഉള്ളതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു.
















