സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 34,680 രൂപയായി. ഇതോടെ ഗ്രാമിന് 50 രൂപ കുറഞ്ഞ് 4335 രൂപയുമായി. അതേസമയം, ഒരാഴ്ചയ്ക്കിടെ പവന് 1320 രൂപയാണ് കുറഞ്ഞത്.
ആഗോളതലത്തില്‍ വന്‍തോതില്‍ വിറ്റൊഴിയല്‍ തുടരുന്നതാണ് സ്വര്‍ണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്സി.ല്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചു. 10 ഗ്രാം സ്വര്‍ണത്തിന്റെ വില 1.3 ശതമാനം കുറഞ്ഞ് 46,029 രൂപയായി.