ചെന്നൈ: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്. യാത്രക്കാരെ പരിശോധിക്കുന്നത് വിലയിരുത്താന്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നേരിട്ടെത്തി തമിഴ്‌നാട് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യന്‍. ഇന്ന് രാവിലെ 5.50-ഓടെയാണ് ചെന്നൈ സെന്‍ട്രലില്‍ ആരോഗ്യമന്ത്രിയും ഒപ്പം ദേവസ്വം മന്ത്രിയും പരിശോധന ആരംഭിച്ചത്. ആദ്യം ആലപ്പി എക്‌സ്പ്രസില്‍ എത്തിയ യാത്രക്കാരെയാണ് പരിശോധിച്ചത്. മലയാളികള്‍ കൂടുതലായി എത്തുന്ന മറ്റു റെയില്‍വേ സ്റ്റേഷനുകളിലും ഇന്ന് മുതല്‍ കര്‍ശന പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
അതേസമയം, ഈ മാസം ആഞ്ച് മുതലാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനെടുത്തതിന്റെ രേഖയോ നിര്‍ബന്ധമാക്കിയത്.
















