ന്യൂഡല്‍ഹി: കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് ഇനി വാട്സ്ആപ്പിലൂടെയും ലഭിക്കും. കേന്ദ്രആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി +91 9013151515 എന്ന നന്പര് ഫോണില്‍ സേവ് ചെയ്തശേഷം ‘covid certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്യുക. ഇതിനുശേഷം ഫോണില്‍ ഒടിപി ലഭിക്കും. ഇത് വാട്ട്സ്ആപ്പില്‍ മറുപടി മെസേജ് ആയി നല്‍കുക. ഇതോടെ കോവിഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
Revolutionising common man’s life using technology!
Now get #COVID19 vaccination certificate through MyGov Corona Helpdesk in 3 easy steps.
📱 Save contact number: +91 9013151515
🔤 Type & send ‘covid certificate’ on WhatsApp
🔢 Enter OTPGet your certificate in seconds.
— Office of Mansukh Mandaviya (@OfficeOf_MM) August 8, 2021
















