തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 4,90,858 പേരാണ്. ഇവരില്‍ 4,61,530 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,328 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2328 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (ണകജഞ) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.