വിപിണിയില്‍ ലഭിക്കുന്ന എല്ലാ തരം സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളും വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. കണ്ണിന്റെ ഭംഗി കൂടാനായി കണ്മഷിക്ക് പുറമെ ഐഷാഡോയും മസ്ക്കാരയുമൊക്കെ ഉപയോഗിക്കുന്നവര്‍ ഇന്ന് ധാരാളമാണ്. കണ്ണിന്റെ ഭംഗി കണ്‍പീലിയിലാണ് എന്നാണ് പറയാറ്. നല്ല അഴകുളളതും നീളമുളളതുമായ കണ്‍പീലിയുണ്ടാകാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. ഇത്തരത്തില്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ചില പൊടിക്കൈകള്‍ പരിചയപ്പെടാം.
കണ്പീലികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. രാത്രി ഉറങ്ങുന്നതിന് മുമ്പ് ആവണക്കെണ്ണ കണ്പീലികളില് പുരട്ടുക. ഇത് കണ്‍പീലിയ്ക്ക് കറുപ്പ് നിറവും കരുത്തും നല്‍കും. അതുപോലെ തന്നെ ഒലീവ് ഓയിലും കണ്പീലിയില് പുരട്ടുന്നത് വളരെ നല്ലതാണ്. ഇവ കണ്‍പീലിയുടെ വളര്‍ച്ചയെ സഹായിക്കും. കൂടാതെ ഗ്രീന്‍ ടീയും കണ്ണിനും കണ്പീലിക്കും വളരെ നല്ലതാണ്. ഒരു കോട്ടണ്‍ ഗ്രീന്‍ ടീയില്‍ മുക്കിയശേഷം കണ്പീലിയില് 30 മിനിറ്റ് വയ്ക്കുക. ഇങ്ങനെ ദിവസവും രണ്ടുതവണ ചെയ്യുന്നത് കണ്പീലികളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും. ആല്‍മണ്ട് ഓയിലില്‍ ഒരുമുട്ടയുടെ വെള്ള ചേര്‍ത്ത് കണ്പീലിയില് പുരട്ടുന്നത് കൊഴിച്ചില്‍ തടയും.