കൊച്ചി: കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ഥിനി മാനസയെ വെടിവെച്ചു കൊന്ന കേസില്‍ അറസ്റ്റിലായ പ്രതികള്‍ തോക്കുപയോഗിച്ച് പരിശീലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാനസ കൊലപാതക കേസിൽ രഖിലിന് തോക്ക് കൈമാറിയ പ്രതികളെ കഴിഞ്ഞ ദിവസം ബിഹാറില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ തോക്കുപയോഗിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പ്രതികളുടെ ഫോണിൽ നിന്നാണ് പൊലീസിന് ഈ ദൃശ്യങ്ങൾ ലഭിച്ചത്. ടാക്സി ഡ്രൈവറായ മനേഷ് കുമാറാണ് പരിശീലനം നൽകിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. 7.62 എംഎം പിസ്റ്റൾ ഉപയോഗിച്ച് എങ്ങനെയാണ് ബുള്ളറ്റ് ലോഡ് ചെയ്യേണ്ടത്, ട്രിഗർ വലിക്കേണ്ടത് തുടങ്ങി എല്ലാ വിവരങ്ങളും രഖിലിന് പറഞ്ഞുകൊടുത്ത് പഠിപ്പിക്കുന്നത് ദൃശ്യങ്ങളിൽ വ്യകതമാകുന്നു.കള്ള തോക്ക് നിർമാണത്തിന്റെയും വിൽപ്പനയുടെയും പ്രധാനകേന്ദ്രമായ മുൻഗറിൽ നിന്നാണ് സോനു കുമാർ മോദിയെ കേരള പൊലീസ് പിടികൂടിയത്. സോനു കുമാർ നൽകിയ വിവരമാണ് തോക്ക് കച്ചവടത്തിന്റെ ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ ബസ്സർ സ്വദേശി മനേഷ് കുമാറിന്റെ അറസ്റ്റിന് സഹായകമായത്.