ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ബോംബ് ഭീഷണി.ഭീകരസംഘടനയായ അൽ ഖ്വയ്ദയുടെ പേരിലാണ് ഭീഷണി സന്ദേശമെത്തിയത്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ബോംബ് സ്ഫോടനത്തിൽ വിമാനത്താവളം തകർക്കുമെന്നാണ് ഭീഷണി ഇ മെയിൽ വ്യക്തമാക്കുന്നത്.ഇതേതുടർന്ന് വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.വിമാനത്താവള ടെര്‍മിനലിലെ മുഴുവന്‍ സ്ഥലങ്ങളും വാഹനങ്ങളും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുന്നുണ്ട്.