ദക്ഷിണായനത്തില്‍ പിതൃക്കള്‍ ഉണര്‍ന്നിരിക്കുന്ന പുണ്യദിനമാണ് കര്‍ക്കിടക വാവ് ദിനം. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. കര്‍ക്കിടകത്തിലെ അമാവാസി ദിനത്തിലാണ് ഭക്തജന ലക്ഷങ്ങള്‍ പിതൃക്കള്‍ക്കായി ബലിതര്‍പ്പണം നടത്തുന്നത്. ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ശേഷം പിതൃക്കള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം വിളമ്പാനുള്ള ചടങ്ങുകള്‍ ആരംഭിക്കും. തയ്യാറാക്കി വച്ച ഭക്ഷണം ആദ്യം പിതൃക്കള്‍ക്ക് ഇലയിട്ടു വിളമ്പും.
അതേസമയം കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള പുണ്യകേന്ദ്രങ്ങളിൽ പതിവു രീതിയിലുള്ള ബലിതർപ്പണം ഇക്കുറിയുമുണ്ടായിരിക്കില്ല.ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലോ പുണ്യകേന്ദ്രങ്ങളിലോ ഇക്കുറി ബലിതർപ്പണമില്ലെന്നു നേരത്തെ അറിയിച്ചിട്ടുണ്ട്. ഇതിനു പകരം വ്രതാനുഷ്ഠാനങ്ങൾ പാലിച്ചു വീടുകളിൽ തന്നെ ബലിയിടാനാണ് ആചാര്യന്മാർ നിർദേശിക്കുന്നത്.