തിരുവനന്തപുരം: കുതിരാൻ രണ്ടാം തുരങ്കത്തിന്റെ നിർമാണം എട്ടു മാസത്തിനകം പൂർത്തിയാക്കുമെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തുരങ്ക പാതയുടെ നിർമാണ പുരോഗതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയയാരുന്നു അദ്ദേഹം.
ആദ്യ തുരങ്കം തുറക്കാൻ കഴിഞ്ഞത് ടീം വർക്കിന്റെ ഫലമായാണ്. വിവാദങ്ങളിൽ താത്പര്യമില്ല. രണ്ടാം തുരങ്ക പാതയിലെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സമയക്രമം നിശ്ചയിക്കും. എല്ലാവരേയും യോജിപ്പിച്ചു കൊണ്ട് രണ്ടാം തുരങ്കവും പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.