തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിംഗ് മാളുകള്‍ ബുധനാഴ്ച മുതല്‍ തുറക്കാന്‍ അനുമതി നല്കി. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പതു വരെ പ്രവര്‍ത്തിക്കാനാണ് അനുമതി.
അതേസമയം ഓണവും മുഹറവും പ്രമാണിച്ച് പ്രത്യേക ചന്തകള്‍ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ചന്തകളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്സിഡി നിരക്കില്‍ നല്‍കുന്നത്. 2000 വിപണികളാണ് ആകെ ഉണ്ടാവുക.
കര്‍ക്കിടക വാവിന് കഴിഞ്ഞ വര്‍ഷത്തെ പോലെ വീടുകളില്‍ തന്നെ പിതൃതര്‍പ്പണച്ചടങ്ങുകള്‍ നടത്തണം. നിലവിലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് മേലധികാരികള്‍ ഉറപ്പാക്കണം. മറ്റ് ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം (കോവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ) ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണെന്നും സര്‍ക്കാര്‍ അറിയിച്ചു.