കോഴിക്കോട്: മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകന് മുഈൻ അലി നടത്തിയ വാർത്താസമ്മേളനം തടസപ്പെടുത്തിയ പ്രവർത്തകൻ റാഫി പുതിയകടവിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. കുഞ്ഞാലിക്കുട്ടിയടക്കമുള്ളവർക്കെതിരെ മുഈൻ അലി നടത്തിയ വിമർശനങ്ങളാണ് റാഫി പുതിയകടവിനെ പ്രകോപിപ്പിച്ചത്.
മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കുന്നതിനിടെ ചാടി എണീറ്റ റാഫി മുഈൻ അലിക്കെതിരെ വിമർശനമുന്നയിച്ച് പ്രകോപനം ഉണ്ടാക്കുകയായിരുന്നു. ഇതെതുടര്‍ന്ന് വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.