കോഴിക്കോട്: മെഗാസ്റ്റാര്‍ മമ്മൂട്ടിക്കെതിരെ കേസെടുത്ത് പോലീസ് . കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തത്. മമ്മൂട്ടിയെ കൂടാതെ നടന് രമേശ് പിഷാരടി, നിര്‍മാതാവ് ആന്റോ ജോസഫ്, ആശുപത്രി മാനേജ്മെന്റ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.സുരക്ഷയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മമ്മൂട്ടിക്കെതിരായ നടപടി.
മെയ്ത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു ഇവർ.ഇത് ആളുകൾ കൂട്ടംകൂടാൻ കാരണമായി.ആശുപത്രിയിൽ നടന്മാർ എത്തിയപ്പോൾ മുന്നൂറോളം പേർ കൂട്ടം കൂടിയെന്ന് എലത്തൂർ പൊലീസ് പറഞ്ഞു.