വലേറ്റ: മാള്‍ട്ടയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി.കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗര്‍ പറമ്പില്‍ ഷിഹാബിന്റെ ഭാര്യ ബിന്‍സിയയെ(36) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വലേറ്റ മാറ്റര്‍ ഡി ആശുപത്രിയിലെ നഴ്സായിരുന്നു. ബോധമറ്റ നിലയില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് താമസസ്ഥലത്ത് ബിന്‍സിയയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.അടിവാട് പുളിക്കച്ചാലിൽ കുടുംബാംഗമാണ്. മക്കൾ: ഹന, ഹിസ.