കൊല്ലം: വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടി ചട്ടപ്രകാരമെന്ന് മന്ത്രി ആന്റണി രാജു. വിസ്മയയുടെ ശാസ്താംകോട്ടയിലെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നടപടിക്രമങ്ങളിൽ വീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു.
വിസ്മയ മരണപ്പെട്ട സംഭവത്തിൽ ഭർത്താവ് മോട്ടോർ വാഹനവകുപ്പിലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. കിരൺകുമാറിനെ സർവിസിൽ നിന്ന് വെള്ളിയാഴ്ച പിരിച്ചുവിട്ടിരുന്നു. സംസ്ഥാനചരിത്രത്തിൽ ആദ്യമായാണ് സ്ത്രീധന പീഡനത്തിൽ ഭാര്യ മരണപ്പെട്ട കാരണത്താൽ ഭർത്താവിനെ സർക്കാർ സർവിസിൽനിന്ന് പിരിച്ചുവിടുന്നത്.
ഇതിനിടെ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടി സ്വാഗതാർഹമെന്ന് വനിത കമ്മിഷൻ അറിയിച്ചു . നടപടി എല്ലാവർക്കുമുള്ള മുന്നറിയിപ്പാണെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ അഭിപ്രായപെട്ടു.