ടോക്യോ; ഒളിമ്പിക്സ് ഗോൾഫിൽ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തിയ ഇന്ത്യൻ താരം അദിതി അശോകിന് മെഡൽ നഷ്ടം.15 പാര്‍പോയന്റുമായി താരം നാലാമതാണ് ഫിനിഷ് ചെയ്തത്.കഴിഞ്ഞ ദിവസം മൂന്ന് റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ -12 പാര് പോയന്റുമായി ഇന്ത്യന്‍താരം രണ്ടാമതുണ്ടായിരുന്നു. മൂന്ന് റൗണ്ടുകളിലായി അദിതിക്ക് 201 സ്ട്രോക്കുകളേ വേണ്ടിവന്നുള്ളൂ. എന്നാല്‍ ശനിയാഴ്ച നാലാം റൗണ്ടില്‍ ജപ്പാന്റെ മോനെ ഇനാമി 10 ബെര്‍ഡീസുമായി അദിതിയെ മറികടക്കുകയായിരുന്നു.
17 പാര് പോയന്റും 267 സ്ട്രോക്കുകളുമായി മത്സരം അവസാനിപ്പിച്ച അമേരിക്കയുടെ നെല്ലി കോര്‍ഡയാണ് സ്വര്‍ണ മെഡല്‍ ജേതാവ്. -16 പാര് പോയന്റും 268 സ്ട്രോക്കുകളുമായി സമനില പാലിച്ച ജപ്പാന്റെ മോനെ ഇനാമിയും ന്യൂസീലന്‍ഡിന്റെ ലിഡിയ കോയും വെള്ളി മെഡലിനായി വീണ്ടും മത്സരിക്കും.