തിരുവനന്തപുരം; പൂന്തുറയില്‍ 11 വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുന്തുറ സ്വദേശി ഷാഹിദിന്റെ മകന് മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്.
മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് ഷാന്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം . കുട്ടി സ്ഥിരമായി മൊബൈല്‍ ഗെയിം കളിച്ചിരുന്നതായി സംശയമുണ്ട്.