സംസ്ഥാനത്ത് ഇക്കോ ടൂറിസം സെന്ററുകൾ ഇന്ന് തുറക്കും.വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെൻററുകളാണ് സഞ്ചാരികൾക്കായി തുറക്കുക. പരിഷ്കരിച്ച കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകൾ പ്രവർത്തിക്കുകയെന്ന് ഇക്കോ ഡെവല്പ്മെന്റ് ആന്റ് ട്രൈബൽ വെൽഫെയർ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.
മ്യൂസിയങ്ങൾ, ഹാളുകൾ, റെസ്റ്റാറന്റുകൾ തുടങ്ങിയ അടച്ചിട്ട കെട്ടിടങ്ങളിലെ പ്രവേശനം ഒഴിവാക്കിയാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയത്. ജഡായു പാറ തുറക്കുമെങ്കിലും ഇൻഡോർ ഗെയിമുകൾക്ക് അനുമതി ഉണ്ടാകില്ല.മൂന്നാർ, പൊന്മുടി അടക്കമുള്ള ഹിൽടൂറിസം കേന്ദ്രങ്ങൾ, ബീച്ചുകൾ ,വെള്ളച്ചാട്ടങ്ങൾ, ഡാമുകൾ തുടങ്ങി ഒട്ടുമിക്ക കേന്ദ്രങ്ങളും തുറക്കുന്നതോടെ ടൂറിസംമേഖല സജീവമാകും. കുട്ടികളുടെ പാർക്കുകളും തുറക്കും.