തമിഴ്നാട്ടിൽ അടുത്ത മാസം മുതൽ സ്കൂളുകൾ തുറക്കാൻ തീരുമാനം.കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് തമിഴ്നാട് സര്‍ക്കാറിന്റെ തീരുമാനം.ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒന്നിടവിട്ട് 50% വിദ്യാര്‍ഥികളെ വച്ച് ക്ലാസുകള്‍ നടത്താനും ഈ മാസം 16 മുതല്‍ മെഡിക്കല്‍- നഴ്സിംഗ് കോളേജുകളില്‍ ക്ലാസുകള്‍ തുടങ്ങാനും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.