ജയ്പുർ: രാജസ്ഥാനിൽ ബ്ലൂടൂത്ത് ഹെഡ്ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു.രാജസ്ഥാനിലെ ജയ്പുർ ജില്ലയിലാണ് സംഭവം നടന്നത്. യുവാവ് ബ്ലൂടൂത്ത് ഹെഡ്ഫോൺ ഉപയോഗിച്ച് കോൾ ചെയ്യവേ അത് പൊട്ടിത്തെറിക്കുകയായിരുന്നു. ഉദയ്പുരിയ ഗ്രാമത്തിലെ ചൗമു സ്വദേശിയായ രാകേഷ് നഗറാണ് മരിച്ചത്.
ഉപകരണം പൊട്ടിത്തെറിച്ചതിനു പിന്നാലെ യുവാവ് അബോധാവസ്ഥയിലായി . ഇരുചെവികൾക്കും പരിക്കേറ്റ നിലയിൽ യുവാവിനെ സിദ്ധിവിനായക് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.