തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുതുക്കി. രോഗലക്ഷണമില്ലാത്തവര്‍ക്ക് ഹോം ഐസലേഷന്‍ 10 ദിവസമാക്കി. നേരിയ രോഗലക്ഷണമുള്ളവര്‍ക്കും 10 ദിവസം മാത്രം ഹോം ഐസലേഷന്‍. രോഗതീവ്രത കൂടിയവര്‍ 20 ദിവസം നിരീക്ഷണത്തില്‍ കഴിയണം.
എന്നാല്‍ വീട്ടില്‍ ഐസോലേഷന് സൗകര്യമില്ലാത്തവരെ ഡിസിസി കളില്‍ പാര്‍പ്പിക്കേണ്ടതാണ്. കാറ്റഗറി എയിലെ രോഗികളെ സിഎഫ്എല്‍ടിസി കളിലേക്കും കാറ്റഗറി ബിയിലെ രോഗികളെ സിഎസ്ടിഎല്‍സി എന്നിവിടങ്ങളിലും കാറ്റഗറി സിയിലുള്ള ഗുരുതര രോഗികളെ കോവിഡ് ആശുപത്രികളിലുമായിരിക്കും ചികിത്സിക്കുക.