ശ്രീനഗര്‍: രക്തസാക്ഷികള്‍ക്കുള്ള ആദരസൂചകമായി, ജമ്മു കാശ്മീരിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച ഇന്ത്യന്‍ ആര്‍മി, പൊലീസ്, സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേര് നല്‍കും. ഇതുമായി ബന്ധപ്പെട്ട് ജമ്മു, ദോഡ, റിയാസി, പൂഞ്ച്, രജൗരി, കത്വ, സാംബ, റമ്ബാന്, കിഷ്ത്വാര്‍, ഉധംപൂര്‍ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ജമ്മു ഡിവിഷണല്‍ കമ്മീഷണര്‍ കത്തെഴുതി. പേരുകള്‍ നല്കാന് സാധിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ വിവരങ്ങള്‍ കണ്ടെത്തണമെന്ന് കത്തില്‍ പറയുന്നു.
ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് കൃത്യമായ പരിശോധനയ്ക്കു ശേഷം ഇതുമായി ബന്ധപ്പെട്ട വിശാദാംശങ്ങള്‍ തയ്യാറാക്കുന്നതിനായി ജില്ലാതലത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമിതിയില്‍ ഇന്ത്യന്‍ ആര്‍മി, എസ്.എസ്.പി, എ.ഡി.സി, ഡി.പി.ഒ അല്ലെങ്കില്‍ എ.സി പഞ്ചായത്ത് പ്രതിനിധികള്‍ ഉള്‍പ്പെടാം. ജില്ലാതലത്തില്‍ പട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിനുള്ള സമിതിയില്‍ സൈന്യത്തിലെ പ്രതിനിധികളും ഉള്ക്കൊളളാമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ പഞ്ചാബ് സർക്കാരും ഇത്തരത്തിൽ വിവിധ ജില്ലകളിലെ സ്കൂളുകളുടെ പേരുകൾ മാറ്റിയിരുന്നു. 17 സ്കൂളുകളുടെ പേരുകളാണ് ഇത്തരത്തിൽ പഞ്ചാബ് സർക്കാർ മാറ്റിയത്. പതിനാലിലേറെ സ്കൂളുകളുടെ പേരുകൾ മാറ്റുമെന്ന് സർക്കാർ അറിയിച്ചിരുന്നു.