സി.പി.എം കേരളയുടെ ഔദ്യോഗിക യുട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍ ലഭിച്ചു.ഒരു ലക്ഷം സബ്സ്ക്രൈബേർസ് ഉണ്ടാകുമ്പോളാണ് യു ട്യൂബ് സിൽവർ ബട്ടൺ നൽകുക.112,000 സബ്സ്ക്രൈബേഴ്സാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ യുട്യൂബ് ചാനലിനുള്ളത്.കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യുട്യൂബ് ചാനലിന് ആദ്യമായാണ് സില്‍വര്‍ ബട്ടണ്‍ ലഭിക്കുന്നത്.പാർട്ടി ചാനലിൽ വരുന്ന അപ്ഡേറ്റുകൾ പലപ്പോഴും വൈറൽ ആകാറുണ്ട്.ഔദ്യോഗിക ചാനൽ കൂടാതെ മറ്റ് പാർട്ടി അനുകൂല ചാനലുകളും യു ട്യൂബിലുണ്ട്. ഇവയ്ക്കെല്ലാം തന്നെ നല്ല വ്യൂവേഴ്സും ഉണ്ട് .