ന്യൂഡൽഹി: സിപിഐഎം 23ാം പാർട്ടി കോൺഗ്രസിനു കണ്ണൂർ വേദിയാകുമെന്ന് സൂചന. പാർട്ടിക്ക് ഏറ്റവും കൂടുതൽ മെമ്പർമാരുള്ള ജില്ലയിൽ തന്നെ പാർട്ടി കോൺഗ്രസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടത്തണമെന്ന് കേരളം കേന്ദ്ര കമ്മറ്റിയോട് ശിപാർശ ചെയ്തിട്ടുണ്ട്.
കേരളത്തിന്റെ ശിപാർശ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യും. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേടിയ വിജയത്തെ തുടർന്നാണ് ശിപാർശ. രണ്ടുദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കും.
തമിഴ്നാടും പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാക്കുന്നത് പരിഗണനയിലുണ്ട്. പ്രതിനിധികളുടെ എണ്ണം, യാത്രാസൗകര്യം എന്നിവയെല്ലാം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. എന്നാൽ കേരളത്തിന് തന്നെയാണ് പ്രഥമ പരിഗണന.