ടോക്യോ; ഒളിമ്പിക്സ് വനിതാ ഗോൾഫിൽ രണ്ടാം റൗണ്ടിലും ഇന്ത്യയുടെ അദിതി അശോക് രണ്ടാം സ്ഥാനത്ത്. വെള്ളിയാഴ്ച വനിതകളുടെ വ്യക്തിഗത സ്ട്രോക് പ്ലേ മൂന്നാം റൗണ്ട് അവസാനിച്ചപ്പോള്‍ ഒന്നാമതുള്ള അമേരിക്കയുടെ നെല്ലി കോര്‍ഡയേക്കാള്‍ മൂന്ന് സ്ട്രോക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് അതിഥി.ശനിയാഴ്ച നാലാം റൗണ്ട് മത്സരം മാത്രം ബാക്കി നില്‍ക്കേ ഒളിമ്പിക് ഗോള്‍ഫില്‍ ചരിത്രത്തില്‍ ആദ്യമായി മെഡല്‍ നേടുന്ന താരമെന്ന നേട്ടമാണ് അതിഥിയെ കാത്തിരിക്കുന്നത്.