ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്ന എന്നായിരിക്കും ബഹുമതി അറിയപ്പെടുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
നിരന്തരമായി പുരസ്കാരത്തിന്റെ പേര് മാറ്റണമെന്ന് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന ആവശ്യങ്ങളുടെ ഫലമായാണ് പുരസ്കാരത്തിന്റെ പേര് മാറ്റുന്നത് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. 25 ലക്ഷം രൂപയാണ് ഖേല്‍രത്ന പുരസ്കാരത്തിന്റെ സമ്മാനത്തുക. ഒളിമ്പിക്സ് പുരുഷ, വനിത ഹോക്കിയില്‍ ഇന്ത്യ നേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് ധ്യാന്‍ ചന്ദിന്റെ പേരിലേക്ക് പുരസ്കാരം മാറ്റുന്നത്. ഇരു ടീമുകളും ഒളിമ്പിക്സ് ഹോക്കി സെമിയിലെത്തിയിരുന്നു. ഇതില്‍ പുരുഷ ടീം വെങ്കലം സ്വന്തമാക്കുകയും ചെയ്തിരുന്നു.
Major Dhyan Chand was among India’s foremost sportspersons who brought honour and pride for India. It is fitting that our nation’s highest sporting honour will be named after him.
— Narendra Modi (@narendramodi) August 6, 2021