തിരുവനന്തപുരം:തിരുവനന്തപുരത്ത് ബേക്കറി കട നടത്തിയ ആൾ തൂങ്ങിമരിച്ച നിലയിൽ. 40 വയസുള്ള മുരുകനാണ് ആത്മഹത്യ ചെയ്തത്. കടയിൽ വരുമാനം കുറഞ്ഞതിനെ കുറിച്ച് ഇയാൾ വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നാണ് വിവരം.പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.
അതേസമയം കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള വ്യാപാരികളുടെ ആത്മഹത്യകൾ തുടർക്കഥയാവുകയാണ് .കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലും വ്യാപാരി ആത്മഹത്യ ചെയ്തിരുന്നു. പുന്നത്തുറ കറ്റോട് ജംഗ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കെടി തോമസാണ് മരിച്ചത്.