ന്യൂഡൽഹി:സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകനമാണ് കേന്ദ്രകമ്മിറ്റി യോഗത്തിലെ പ്രധാന അജണ്ട.
ദേശീയതലത്തില്‍ പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കാനുള്ള ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നീക്കങ്ങളില്‍ പാര്‍ട്ടി എന്തുനിലപാട് സ്വീകരിക്കണമെന്നത് ഉടന്‍ തീരുമാനിക്കണമെന്നത് കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ഇന്നുതുടങ്ങുന്ന കേന്ദ്രകമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
ദേശീയ തലത്തില്‍ പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കാനുള്ള ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നീക്കങ്ങളില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടും കേന്ദ്രകമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.പെഗസിസ് വിവാദം, കര്‍ഷക പ്രതിഷേധം എന്നിവയും യോഗത്തില്‍ ചര്‍ച്ചയാകും. നിയമസഭാ കയ്യാങ്കളി കേസില്‍ കേരളാ സര്‍ക്കാരിന്റെ നിലപാട് കേന്ദ്രനേതൃത്വം അംഗീകരിച്ച സാഹചര്യത്തില്‍ ആരെങ്കിലും ഉന്നയിച്ചാല്‍ മാത്രമേ വിഷയം ചര്‍ച്ചയ്ക്ക് വരുവെന്ന് നേതാക്കള്‍ അറിയിച്ചു.