തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സഹകരണ മന്ത്രി വി.എൻ. വാസവൻ ആശുപത്രി വിട്ടു.
പരിശോധനയിൽ രക്തസമ്മർദം കുറഞ്ഞതാണെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.