മസ്കത്ത്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 296 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,98,020 ആയി. 1036 പേർക്കുകൂടി കോവിഡ് രോഗം ഭേദമായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനോടകം രാജ്യത്ത് 2,82,763 പേർക്ക് രോഗം ഭേദമായിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 94.9 ശതമാനമായി ഉയര്‍ന്നു.നിലവിൽ 401 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരില്‍ 189 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.