ശ്രീലങ്കൻ പര്യടനത്തിനിടെ കോവിഡ് ബാധിച്ച ഇന്ത്യൻ താരം കൃണാൽ പാണ്ഡ്യ രോഗ മുക്തനായി ഇന്ത്യയിലേക്ക് തിരിച്ചു. കോവിഡ് ബാധിച്ച് ക്വാറൻ്റീനിൽ ആയിരുന്നതിനാൽ പരമ്പര അവസാനിച്ച് മടങ്ങിയ സംഘത്തോടൊപ്പം കൃണാൽ ഉണ്ടായിരുന്നില്ല.
ശ്രീലങ്കക്കെതിരായ ആദ്യ ടി-20 മത്സരത്തിനു പിന്നാലെയാണ് പാണ്ഡ്യ കോവിഡ് ബാധിതനായത്. പാണ്ഡ്യയുമായി അടുത്ത സമ്പർക്കം പുലർത്തിയ 8 താരങ്ങൾ ഐസൊലേഷനിൽ പ്രവേശിച്ചു. ഇതോടെ അവസാന രണ്ട് മത്സരങ്ങളിൽ അഞ്ച് ബാറ്റ്സ്മാന്മാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഈ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു.