ടോക്യോ: 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഹോക്കിയില്‍ മെഡല്‍ ഇന്ത്യ സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്, ടീം മുഖ്യ പരിശീലകന് ഗ്രഹാം റീഡ് അസിസ്റ്റന്റ് കോച്ച് പീയുഷ് ദുബേ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഫോണ്‍ വിളിച്ച് അഭിനന്ദിച്ചത്.
“മന്‍പ്രീത്, നിങ്ങള്‍ക്കും ഇന്ത്യന്‍ ടീമിനും ആശംസകള്‍. നിങ്ങള്‍ വലിയൊരു നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. രാജ്യം മുഴുവന്‍ ഈ വിജയത്തിന്റെ സന്തോഷത്തില്‍ നൃത്തം ചെയ്യുകയാണ്. എന്റെ ഹൃദയം നിറയുന്നു. എന്റെ ആശംസകള്‍ എല്ലാവരോടും പങ്കുവെയ്ക്കൂ. ഓഗസ്റ്റ് 15 ന് ഏവരെയും കാണാം” -മോദി പറഞ്ഞു.
A Very Special Call
from Prime Minister Sh @narendramodi ji.Listen in 👇🏼#TeamIndia Men’s Hockey 🏑 pic.twitter.com/7o69MG3c25
— Anurag Thakur (@ianuragthakur) August 5, 2021
പ്രധാനമന്ത്രി ഫോണ്‍ വിളിക്കുന്നതിന് മറുപടി നല്കുന്ന ഇന്ത്യന്‍ ഹോക്കി സംഘത്തിന്റെ വീഡിയോ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് പങ്കുവെച്ചത്. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ജര്‍മ്മനിയെ 5-4 എന്ന സ്കോറിന് തകര്‍ത്താണ് ഇന്ത്യ ചരിത്ര മെഡല്‍ സ്വന്തമാക്കിയത്.
സെമി ഫൈനലില്‍ ബെല്‍ജിയത്തോട് തോല്‍വി വഴങ്ങിയപ്പോഴും മോദി മന്‍പ്രീതിനെ വിളിച്ചിരുന്നു. മോദിയുടെ വാക്കുകള്‍ വിജയത്തിലേക്ക് നയിക്കാന്‍ ഊര്‍ജം പകര്‍ന്നുവെന്ന് മന്‍പ്രീത് പറഞ്ഞു.